Friday, March 25, 2011

പുതിയ മലയാളം ഫോണ്ട് (ML, MLW, MLTT, GIST, UNICODE compatible font in malayalam)

  ആധുനീക ഫോണ്ടുകളുടെ വിഭാഗത്തില്‍ പെടുന്ന നെഫ്ലോണ്‍ ക്രിയോറ്റീവ് ലാബിന്റെ പുതിയ ഫോണ്ട് പുറത്തിറങ്ങി. ലോകത്താദ്യമായി ML, MLW, GIST, യൂണിക്കോഡ് (unicode) എന്നീ നാല് ടൈപ്പിങ്ങ് രീതികളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഫോണ്ടാണിത്. പ്രധാനമായും തലക്കെട്ടുകള്‍ക്കായി (Headline) ഡിസൈന്‍ ചെയ്തതാണ് NCL-TTRahul.ttf എന്ന ഈ അക്ഷരം. ഉബുണ്ടുപോലുള്ള എല്ലാ ലിനക്സ് കംമ്പ്യൂട്ടറുകളിലും വിന്‍ഡോസിലും മാക്കിലും ഫോണ്ട് പ്രവര്‍ത്തിക്കും. രൂപയുടെ ചിഹ്നം അന്താരാഷ്ട്ര കോഡിങ്ങില്‍ (unicode) ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കേരള സര്‍ക്കാരിന്റെ ലോഗോയും ഈ അക്ഷരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ശ്രദ്ധിക്കുക. ഈ അക്ഷരം പകര്‍പ്പവകാശത്തിന് വിധേയമാണ്. വാണിജ്യേതര ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ ഫോണ്ടാണിത്. പരസ്യബോര്‍ഡുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ തുടങ്ങിയ കോമേഴ്സല്‍ ആവശ്യങ്ങള്‍ക്ക് ഈ അക്ഷരം ഉപയോഗിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം കുറ്റകരമാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും മാത്രമായാണ് സൗജ്യന്യ ഫോണ്ട് ഉപയോഗിക്കാവുന്നത്.

Download NCL-TTRahul.ttf
News From Rahul Magic Eye
rahulv@kimo.com

Wednesday, January 19, 2011

ടീം ഫോര്‍ലോജിക്സ് ഒന്നാം പിറനാളിന്റെ നിറവില്‍

ഫോര്‍ലോജിക്സ് ഇന്‍ഫോ. മലയാളം ഇഗ്ലീഷ് ബ്ലോഗ് ഒന്നാം വര്‍ഷത്തിലേക്ക്.മലയാളം ഇംഗ്ലീഷ് ബോഗുകളും ആശയ സംവാദങ്ങളുമായി ഫോര്‍ലോജിക്സ് .ഇന്‍ഫോ ( www.4logics.info ) ഒന്നാം പിറനാളിലേക്ക്. എഴുതണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് കൂടിച്ചേരാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും ചര്‍ച്ചകള്‍ നടത്താനും നിരീക്ഷണങ്ങളും മറ്റും ലോകര്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ള വേദിയായി ഫോര്‍ലോജിക്സ് മാറിയിരിക്കുകയാണ്.
യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ലാഭേച്ഛയുമില്ലാതെ തുടങ്ങിയ ഈ എഴുത്തുകാരുടെ കൂട്ടായ്മ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഈ ഒരു വര്‍ഷത്തിനിടെ ഫോര്‍ലോജിക്സിന് നൂറോളം സ്ഥിരം എഴുത്തുകാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് അഭിമാനാര്‍ഹമാണ്. കണ്‍മുന്നില്‍ കാണുന്നത്, നടക്കുന്നത്, മനസില്‍ നിന്ന് വരുന്നത് എഴുതുന്ന സാധാരണക്കക്കാരായ ഒരുപിടി എഴുത്തുകാരാണ് ഫോര്‍ലോജിക്സിന്റെ സംമ്പാദ്യം. യുവത്വത്തിന്റെ ചിന്തകളും സമകാലിക സംഭവങ്ങളോടുള്ള അഭിപ്രായങ്ങളും ഇവിടെ വായനക്കാര്‍ പങ്കുവെക്കുന്നു. കവിതകളുടെ ശീലുക്കളും ഗള്‍ഫില്‍ ചേക്കേറിയ മലയാളി യൗവനത്തിന്റെ വിചാരങ്ങളും നാട്ടിലെ യുവാക്കളുടെ അഭിപ്രായങ്ങളും ഇവിടെ സമന്യയിക്കുന്നു. ഒരുവര്‍ഷം പിന്നിടുമ്പോള്‍ മലയാള ഭാഷയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ടീം ഫോര്‍ലോജിക്സ് നടത്തിയത്. കോമേഷ്യല്‍ ചേരുവകളൊന്നും ചേരാതെ പരസ്യങ്ങളെയൊന്നും ആശ്രയിക്കാതെ ഒരു തലമുറയുടെ ആവേശം സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹം തന്നെ. ലാഭേച്ചയില്ലാത്ത പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് സൈറ്റിന്റെ അണിയറ ശില്പികള്‍. സൈറ്റിന്റെ മുഖ്യശില്‍പിയായ ശ്രീ. ജിജോ ജോര്‍ജ്ജിന്റെ സംഭവനകള്‍ ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്.

ഒന്നാം പിറനാള്‍ ആഘോഷിക്കുന്ന ഫോര്‍ലോജിക്സിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് രാഹുല്‍.വി


News From Rahul Magic Eye