News From Rahul
അരുണ മലയാളം ഫോണ്ട്. Full Name NCL-Rakhi malayallam Font
Specialy Disigned For newspaper, banner, magazine Headlines.
Designer Rahul V, Sulthan bathery
Email rahulv@kimo.com,OR response@kimo.com
മലയാളം ടെപ്പിങ്ങ് ടൂളായ ഐ.എസ്.എം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം ഇന്‍ഡിസൈന്‍ പോലുള്ള പുതിയ സോഫ്റ്റ് വെയറുകളില്‍ 'ണ്ട' കിട്ടുന്നില്ലെന്നതാണ്. ഇത് പരിഹരിക്കാനുള്ള ഞങ്ങലുടെ ശ്രമം ഒടുവില്‍ വിജയത്തിലെത്തി. മലയാളത്തിലെ ആസ്ക്കി ശൃഖലയിലെ പ്രധാന ഫോര്‍മാറ്റുകളായ എം.എല്‍ ഉം എംല്‍ ഡബ്ല്യു ഉം (അതായത് ജിസ്സ്റ്റ് രേവതി) ഒരു ഫോണ്ടില്‍ ഉള്‍ക്കൊള്ളിക്കുക എന്നതായിരുന്നു. ഇത് വിജയം കണ്ടിരിക്കുകയാണ്. കൂടാതെ ഹൈഫനേഷന്‍ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി നീക്കാനും കഴിഞ്ഞിട്ടുണ്ട്. എം.എല്‍ രേവതിയില്‍ "ണ്ട" എന്ന അക്ഷരം കിട്ടാത്തത് അത് മൈനസ് ഗ്ലിഫില്‍ കോഡ് ചെയ്തതിനാലാണ്. ഇപ്പോഴുള്ള പ്രധാന സോഫ്റ്റ് വെയറുകളെല്ലാം ഇതിനെ കണ്‍ട്രോള്‍ കീ ആയാണ് ഇപയോഗിക്കുന്നത്. ഭാഷയെ ഏറെ സ്‌നേഹിക്കുന്നന്ന് പറയുന്ന കേരള സര്‍ക്കാര്‍ പോലും മലയാളത്തില്‍ ഒരു നല്ല ടൈപ്പിങ്ങ് സോഫ്‌റ്റ്വെയര്‍ ഇറക്കുന്നില്ലെന്നതാണ് വസ്തുത. ഈ വസ്തുത ഉള്‍ക്കൊണ്ടാണ് മലയാളത്തില്‍ നിലവിലെ ന്യൂനതകള്‍ പരിഹരിച്ച് ഒരു ടൈപ്പിങ്ങ് ടൂള്‍ എന്ന ആശയം എന്റെ മുന്നിലെത്തിയത്. ഹെഡ്ഡിങ്ങിനായി ഇന്ദുലേഖ ഫോണ്ട് മാത്രമാണ് നമ്മുക്ക് പ്രധാനമായും ഉണ്ടായിരുന്നത്. രൂപത്തിലെ പഴമ അതിനെ പിറകോട്ട് വലിക്കുന്നെങ്കിലും മറ്റൊരു ഫോണ്ട് ഇല്ലാത്തത് ആ ഫോണ്ടിന്റെ വ്യാപക ഉപയോഗത്തിനിടയാക്കിയത്. ഞങ്ങള്‍ പുതുതായി നിര്‍മ്മിച്ച ടൈപ്പിങ്ങ് ടൂളം ഫോണ്ടുകളും എല്ലാ ഫോര്‍മാറ്റും ഉള്‍ക്കോള്ളുന്നതാണ്. ഞങ്ങള്‍ ഈ ഓണത്തിന് ഇത് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നു. ഈ രംഗത്ത് ഒരു തുടക്കകാരനായതിനാല്‍പ്രീയ വായനക്കാരുടെ വിലയേറിയ അഭിപ്രയങ്ങളും നിര്‍ദേശങ്ങളും എനിക്കെഴുതുമല്ലോ. വ്യത്യസ്ഥ ഡിസൈനുകളുള്ള 34 യൂണികോഡ് ഫോണ്ടുകളും, 15 ആസ്‌ക്കി ഫോണ്ടുകളും ടൈപ്പിങ്ങ് ടൂളം ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ലിങ്ക് താഴെ ക്കൊടുത്തിരിക്കുന്നു. എന്തെങ്കിലും സാങ്കേതിക സഹായത്തിനായി ബന്ധപ്പെടുക
rahulv@kimo.com or response@kimo.com
www.typemaster.4shared.com