ആധുനീക ഫോണ്ടുകളുടെ വിഭാഗത്തില്‍ പെടുന്ന നെഫ്ലോണ്‍ ക്രിയോറ്റീവ് ലാബിന്റെ പുതിയ ഫോണ്ട് പുറത്തിറങ്ങി. ലോകത്താദ്യമായി ML, MLW, GIST, യൂണിക്കോഡ് (unicode) എന്നീ നാല് ടൈപ്പിങ്ങ് രീതികളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഫോണ്ടാണിത്. പ്രധാനമായും തലക്കെട്ടുകള്‍ക്കായി (Headline) ഡിസൈന്‍ ചെയ്തതാണ് NCL-TTRahul.ttf എന്ന ഈ അക്ഷരം. ഉബുണ്ടുപോലുള്ള എല്ലാ ലിനക്സ് കംമ്പ്യൂട്ടറുകളിലും വിന്‍ഡോസിലും മാക്കിലും ഫോണ്ട് പ്രവര്‍ത്തിക്കും. രൂപയുടെ ചിഹ്നം അന്താരാഷ്ട്ര കോഡിങ്ങില്‍ (unicode) ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കേരള സര്‍ക്കാരിന്റെ ലോഗോയും ഈ അക്ഷരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Download NCL-TTRahul.ttf
News From Rahul Magic Eye
rahulv@kimo.com
ശ്രദ്ധിക്കുക. ഈ അക്ഷരം പകര്‍പ്പവകാശത്തിന് വിധേയമാണ്. വാണിജ്യേതര ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ ഫോണ്ടാണിത്. പരസ്യബോര്‍ഡുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ തുടങ്ങിയ കോമേഴ്സല്‍ ആവശ്യങ്ങള്‍ക്ക് ഈ അക്ഷരം ഉപയോഗിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം കുറ്റകരമാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും മാത്രമായാണ് സൗജ്യന്യ ഫോണ്ട് ഉപയോഗിക്കാവുന്നത്.
Download NCL-TTRahul.ttf
News From Rahul Magic Eye
rahulv@kimo.com