Tuesday, December 14, 2010

World first malayalam Android keyboard Layout


android indian language keyboard

Android Indian Language Keyboard

World first malayalam Android keyboard Layout


  ML-DROID EXPECTED TO ARRIVE ON THIS NOVEMBER  IN ANDROID MARKET.
but it won't be long before the ML-Droid project is ready for android Market

http://i.imgur.com/8qnh2.png http://i.imgur.com/bJov5.png



Team 4logics gives you world first indian language Android keyboard Layout
Currently **** ROOT NEEDED ******
Hey Indians Team 4logics happy to announce a New Indic typing tool (ML-Droid touch pad) for android & iPhones (in iphone project under process) . ML-Droid touch pad is a virtual keyboard to the first Goggle Android OS. It offers touch controls and multiple layouts in English, Malayalam, Hindi, Marathi, Tamil, Telugu, Kannada, Urdu, Punjabi.

Screen Shot of Malayalam Keyboard

http://i.imgur.com/80dL4.jpg 

Team 4logics offered Perfect Rendering (NO conjuction problem) only in Malayalam, Other languages are Beta touch keyboard application. It may have conjuction problem.
ML-Droid offering many new enhancements and QWERTY keyboard layouts. Mixed language input lets you switch between INdic language - English easily while typing.
Touching method play an important role when using the ML-Droid Malayalam Keyboard. For example, when you press a letter “?” and swipe up, it will input a “?”. Swipe down on any key and it will input the alternate character. This makes it very easy to input numbers and symbols Users also can swipe left and right on the keyboard to rotate the different layouts.

http://i.imgur.com/qSJfL.png http://i.imgur.com/HFaoH.png



Some Beta users have complained of problems with ML-Droid Malayalam in android froyo application.But it work good in gingerbread.



4logics.info, Mathrubhumi.com display malayalam in default Browser without install any font

Another Skin for ML- Droid
http://i.imgur.com/scomQ.png http://i.imgur.com/51oDj.png

http://i.imgur.com/TbGo5.png


Full version expected to arrive on end of 2011 in android market

Right now, we're testing with a small number of ANDROID users, but it won't be long before the ML-Droid project is ready for everyone. Leave us your email address. we will send experimental version of ML-Droid.

താങ്കളുടെ ഫോണില്‍ എം.എല്‍ ഡ്രോയിഡ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ആദ്യം ഈ സോഫ്റ്റ്‌വെയര്‍ (4logics.apk) ഇന്‍സ്റ്റാള്‍ ചെയ്തു നോക്കുന്ന പ്രശ്നം കാണുന്നില്ലെങ്കില്‍ എനിക്ക് മെയില്‍ ചെയ്യുക ML-DROID  അയച്ചുതരുന്നതാണ്.
Download Test APK File

ചര്‍ച്ച

News From Rahul

പത്രങ്ങളും മാഗസിനുകളും  അവരവരുടെ ഫോണ്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഇതിനെ ആസ്കി എന്നാണ് പറയാണ് ഓരോ സൈറ്റും വായിക്കണമെങ്കില്‍ അതാത്‌ ഫോണ്ടുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും വേണം.പ്രാദേശിക ഭാഷയില്‍ മാറ്റര്‍ തയാറാക്കി മറ്റൊരു കംപ്യൂട്ടറിലേക്ക്‌ മാറ്റുമ്പോള്‍ ഫോണ്ട്‌ കൂടി പകര്‍ത്തി കൊടുക്കേണ്ട അവസ്ഥ.അക്ഷരങ്ങള്‍,അക്കങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവ ഒന്നിന്റെയും പൂജ്യത്തിന്റെയും (ബൈനറി ഡിജിറ്റ്‌) ശ്രേണിയായി ആണ്‌ കംപ്യൂട്ടര്‍ ഓര്‍മ്മയിലേക്ക്‌ സൂക്ഷിക്കുന്നത്‌. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ഓരോ അക്ഷരത്തിനും ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ ബൈനറി ഡിജിറ്റ്‌ ശ്രേണി ഉണ്ടാകണം. നേരത്തേ ഇത്‌ ആസ്‌കി (ASCII- അമേരിക്കന്‍ സ്റ്റാന്‍ഡേഡ്‌ കോഡ്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ച്‌) കോഡ്‌ ആയിരുന്നു. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെ ഒന്നും പൂജ്യവും ഉപയോഗിച്ച്‌ കോഡ്‌ ചെയ്യുന്ന സമ്പ്രദായത്തെ കാരക്‌ടര്‍ എന്‍കോഡിംഗ്‌ എന്നാണ്‌ പറയുന്നത്‌. 256 അക്ഷര-അക്ക-ചിഹ്നങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവുകയുള്ളൂ എന്നതാണ്‌ ആസ്‌കികോഡിന്റെ മുഖ്യപരിമിതി. 128 എണ്ണം ഇംഗ്ലീഷിനുപയോഗിക്കുന്ന ലാറ്റിന്‍ അക്ഷരങ്ങള്‍ക്കും ശേഷം 128 ഇംഗ്ലീഷിനുപയോഗിക്കാത്ത മറ്റ്‌ ലാറ്റിന്‍ ഭാഷക്കും ഉപയോഗിക്കാവുന്ന രീതിയാണ്‌ ഇതില്‍ പിന്തുടരുന്നത്‌. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗത്തോടെ ഒന്നിലധികം ഭാഷകള്‍ ഒരു സമയം തന്നെ ഒരു മാറ്ററില്‍ വായിക്കേണ്ട അവസരങ്ങളില്‍ ആസ്‌കീ ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ തടസങ്ങളുണ്ട്‌. 256 ലൊക്കേഷനില്‍ ആദ്യത്തെ 128 ഇംഗ്ലീഷ്‌ ഭാഷയിലെ സ്‌മാള്‍കേയ്‌സ്‌, അപ്പര്‍ കേയ്‌സ്‌, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ കോഡ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നു. ഫ്രഞ്ച്‌, സ്‌പാനീഷ്‌, ജര്‍മ്മന്‍ ഭാഷകളിലെ ചില അക്ഷരങ്ങള്‍ കോഡ്‌ ചെയ്യാന്‍ ആദ്യ 128 ലൊക്കേഷനുകള്‍ മതിയാകില്ല. അപ്പോള്‍ അടുത്ത 128 ലൊക്കേഷനുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ലാറ്റിന്‍ 1 എന്ന്‌ പേരിട്ട്‌ ഇതിനെ വിളിക്കുന്നു.
പക്ഷേ, മുഖ്യ പരിമിതി രണ്ടു ലാറ്റിന്‍ ലിപികള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നത്‌ തന്നെയാണ്‌. ചൈനീസ്‌, ജപ്പാനീസ്‌ പോലുള്ള അക്ഷരവൈവിധ്യം ഏറെയുള്ള ഭാഷകള്‍ 256 ല്‍ ഒതുങ്ങുകയുമില്ല എന്ന പ്രതിസന്ധിയും വന്നു. ഇത്‌ മറികടക്കാന്‍ ഫോണ്ട്‌ എന്‍കോഡിംഗ്‌ എന്ന സംവിധാനം ഉപയോഗിച്ചു. അക്ഷരങ്ങള്‍ കംപ്യൂട്ടറിലേക്ക്‌ സ്വീകരിക്കുന്നത്‌ ഇംഗ്ലീഷിലും ദൃശ്യമാക്കുന്നത്‌ മലയാളം പൊലെയുള്ള പ്രാദേശിക ഭാഷയിലും. ഇംഗ്ലീഷ്‌ അക്ഷരത്തിനുമേല്‍ മലയാള അക്ഷരം ചേര്‍ത്ത്‌ വയ്‌ക്കുന്ന രീതി. ഇന്റര്‍നെറ്റ്‌ സര്‍ച്ചിംഗ്‌ പൊലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. കംപ്യൂട്ടറിനറിയില്ല ഇത്‌ മലയാളമാണന്ന്‌.!!ഏക പോംവഴി എല്ലാവര്‍ക്കും സ്വീകാര്യമായതും സാങ്കേതികപരമായി കുറ്റമറ്റതുമായ ഒരു ലിപി വ്യവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നുള്ളതായി. ഇതിന്റെ ഫലമായി യൂണികോഡ്‌ കണ്‍സോര്‍ഷ്യം (www.unicode.org) എന്ന ലാഭേച്ഛയില്ലാത്ത സ്വതന്ത്ര സംഘടനനിലവില്‍ വന്നു. ലോകത്തിലെ മിക്ക കംപ്യൂട്ടര്‍, .ടി സ്ഥാപനങ്ങള്‍ യൂണികോഡ്‌ സംഘടനയിലെ അംഗങ്ങളാണ്‌. ഭാരതസര്‍ക്കാരും പ്രാദേശിക ഭാഷാ സംവിധാനം പരിപോഷിപ്പിക്കാനായി യൂണികോഡില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അംഗമാണ്‌. 1992 ല്‍ തന്നെ യൂണികോഡ്‌ 1.0 എന്ന പതിപ്പ്‌ പുറത്തുവന്നു ഇപ്പോള്‍ യൂണികോഡ്‌ 5.0 ആണ്‌ ഏറ്റവും പുതിയ അവതാരം. 16 ബിറ്റു മാത്രം ഉപയോഗിച്ച്‌ പൂജ്യവും ഒന്നും ശാസ്‌ത്രീയമായി വിന്യസിച്ച്‌ 500 ഓളം ഭാഷകളെ യൂണികോഡില്‍ എത്തിച്ചു കഴിഞ്ഞു. ഇപ്പോഴും കൂടുതല്‍ അക്ഷരശൈലികളും ഭാഷകളും യൂണികോഡിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. ഒന്‍പത്‌ ഭാരതീയ ഭാഷകള്‍ക്കായി 1152 (9 X 128 = 1152) കോഡുകള്‍ അനുവദിച്ചിട്ടുണ്ട്‌. 3328 മുതല്‍ 3455(0D00 – 0D7F) വരെയുള്ള കോഡുകള്‍ മലയാള ലിപി ഫോണ്ടുകള്‍ക്കായി നീക്കി വച്ചിരിക്കുന്നു. പക്ഷെ, ഈ അക്ഷരങ്ങള്‍ എങ്ങനെ സ്‌ക്രീനിലും അച്ചടിയിലും ദൃശ്യമാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്‌ട്‌വെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്‌ധരും സ്ഥാപനങ്ങളുമാണ്‌. യൂണികോഡ്‌ വഴി 65536 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും. ലോകത്തില്‍ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ഭാഷകള്‍ക്കിതു മതിയാകും. ഇതിലൂടെ ഓരോ പ്രാദേശിക ഭാഷക്കും അതിന്റെ ഇടം കംപ്യൂട്ടറില്‍ ലഭിക്കും. യൂണികോഡ്‌ മലയാളം, മലയാള ലിപിയായി തന്നെ കംപ്യൂട്ടര്‍ മനസിലാക്കുന്നു. സിസ്റ്റത്തില്‍ എതെങ്കിലും ഒരു യൂണികോഡ്‌ ഫോണ്ട്‌ (എല്‍ യു പാണിനി, മീര, രചന,അഞ്‌ജലി) ഉണ്ടായാല്‍ മതിയാകും.ആ ഫോണ്ടിന്റെ അക്ഷര ഭംഗിയില്‍ മാറ്റര്‍ വായിക്കാം. പക്ഷെ മലയാളത്തില്‍ 900 ലധികം (വിവിധ കൂട്ടക്ഷരങ്ങളടക്കം) അക്ഷരങ്ങളുള്ളപ്പോള്‍ 256 ഉപയോഗിച്ച്‌ എങ്ങനെ ഇതെല്ലാം ദൃശ്യമാക്കാനാകും.
ഇവിടെയാണ്‌ ഓപ്പണ്‍ ടൈപ്പ്‌ ഫോണ്ട്‌ സാങ്കേതികവിദ്യ സഹായത്തിനെത്തുന്നത്‌. യൂണികോഡും ഓപ്പണ്‍ ടൈപ്പ്‌ കൂടിയായാല്‍ എല്ലാ അക്ഷരങ്ങളെയും അക്ഷരക്കൂട്ടങ്ങളെയും അതേ രീതിയില്‍ തന്നെ ദൃശ്യമാക്കാം. പ്‌റ എന്നതിന്‌ പകരം പ്ര എന്നു തന്നെ കാണിക്കാം. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംരഭങ്ങള്‍ യൂണികോഡ്‌ ഫോണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ച്‌ വരുന്നുണ്ട്‌. ഏത്‌ പ്ലാറ്റ്‌ഫോമിലും, ഏത്‌ ആപ്ലിക്കേഷനിലും ഉപയോഗിക്കാമെന്നത്‌ യൂണികോഡിനെ ജനകീയമാക്കുന്നു. ആദ്യകാലത്ത് യൂണികോഡ്‌ അധിഷ്‌ഠിത ഫോണ്ടുകള്‍ മലയാളത്തില്‍ കുറവാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ വ്യാപകമാകുന്നതോടെ ഒട്ടേറെ അക്ഷരരൂപങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം. പ്രാദേശിക ഭാഷാ കംപ്യൂട്ടിംഗിന്‌ യൂണികോഡ്‌ ഒരു അനിവാര്യതയായി കഴിഞ്ഞു. -ഗവേണന്‍സ്‌, -വായന പോലുള്ള പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ മലയാളം യൂണികോഡിലുള്ള അക്ഷരശൈലി ഉപകരിക്കുമെന്നത്‌ മേന്മയാണ്‌.
( വിവരങ്ങള്‍ക്ക്‌ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്‌ സംഘത്തോട്‌ കടപ്പാട്‌ )

എന്തുകൊണ്ട് പ്രന്‍റിങ്ങ് പബ്ലിക്കേഷന്‍ മേഖല യൂണിക്കോടിനെ തഴയുന്നു.

News From Rahul


മലയാളത്തിലെ എല്ലാ പത്രങ്ങളും മാഗസിനുകളും ഡി.ടിപി സെന്‍ററുകളും ഇപ്പോഴം ഉപയോഗിക്കുന്നത് ആസ്കി ഫോണ്ടാണ്.ഇതിന്‍റെ സോഫ്റ്റ് വെയറും ഫോണ്ടും വന്‍ വിലകൊടുത്ത് വാങ്ങണം . പിന്നെ ഓരോസ്ഥാപങ്ങളങ്ങപം ആസ്കി ഗ്ലിഫ് എന്‍കോഡിങ്ങില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നു(ഉദാഹരണമായി മനോരമ സ്വന്തമായ അക്ഷര സമന്വയം, മാതൃഭൂമിക്ക് മൊണോ, കൗമുദിക്ക് തൂലിക)

മലയാളം കീബോര്‍ഡ് ൌ പ്രശ്നം ₹ രൂപ ലോഗോ എന്നിവ ചേര്‍ത്ത കീബോര്‍ഡ്


 മലയാളം യൂണിക്കോഡ് കീബോര്‍ഡില്‍ ൗ എന്നതിന് പകരം  ൌ എന്ന് വന്ന് കാണാറുണ്ട്. ഉബുണ്ടു ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി നേരിടുക. ഇത് പരിഹരിച്ചുള്ള കീബോര്‍ഡ് താഴെ ഡൗണ്‍ലോഡ് ലഭിക്കുന്നതാണ്ഈ കീ ബോര്‍ഡില്‍ രൂപ (₹) ചിഹ്നം ചേര്‍ത്തിട്ടുണ്ട്. മലയാളം കീബോര്‍ഡില്‍ 5 കീ അമര്‍ത്തിയാല്‍ രൂപ ചിഹ്നം ലഭിക്കും.ഇതിനായി അരുണ എന്ന മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുക
In Ubuntu Log on Root
Place-> Computer/File System/user/share/X11/xkb/Symbol/in.txt
Replace “In.txt” with new one

Save the file them restart the system
OK
https://sites.google.com/site/neflonelab/

News From Rahul Bathery

മലയാളം യൂണിക്കോഡ് ഫോണ്ട്


 മലയാളത്തിലേക്ക് ഒരു പുതിയ യൂണിക്കോഡ് കൂടി. അരുണ എന്ന പുതിയ ലിപിയില്‍ കോഡ് ചെയ്ത ഫോണ്ടാണ് മലയാളികള്‍ക്കായി ടീം ഫോര്‍ലോക്സ് സമര്‍പ്പിക്കുന്നത്. മീര, രചന, അഞ്ചലി തുടങ്ങിയ പരിമ്പരാഗത മലയാളം അക്ഷരങ്ങള്‍ക്ക് മൊബൈലിലും അതുപോലെ ബ്രൗസറിലും ഡിസ്‌പ്ല ചെയ്യുമ്പോള്‍ ചില കുഴപ്പങ്ങള്‍ കാണാരുണ്ട്. പഴയ ലിപിയായതിനാല്‍ കൂട്ടക്ഷരം വരണ്ടാത്ത വാക്കുകള്‍ എഴുതാന്‍ ബുദ്ധിമുട്ടും നേരിടും ഇത് പരിഹരിക്കാനാണ് ടീം പോര്‍ലോജിക്സ് ( www.4logics.info ) പുതിയ സ്വതന്ത്ര ഫോണ്ട് രൂപപ്പെടുത്തിയത്. www.4logics.info എന്ന സൈറ്റ്  പൂര്‍ണ്ണമായും അരുണ എന്ന പുതിയ യൂണിക്കോഡിലേക്ക് മാറിയിട്ടുണ്ട്. ഇത് വേഡ് പോലുള്ള ടെപ്പിങ്ങ് സോഫ്‌റ്റ്‌വെയറുകളില്‍ അനായാസമായി തെറ്റുകുറ്റം കൂടാതെ എവുതാമെന്നതാണ് പ്രത്യേകത. മൈക്രോസോ‌ഫ്‌റ്റ് അവരുടെ കാര്‍ത്തക എന്ന ഫോണ്ട് പുറത്തിറക്കിയെങ്കലും ചില ഗുരതരമായ തെറ്റുകള്‍ കൊണ്ടും രൂപഭംഗിയിലെ വൈകൃതം കൊണ്ടും ജനശ്രദ്ധപിടിച്ചുപറ്റിയില്ല. പൂര്‍ണ്ണമായും മലയാളം സൈറ്റുകള്‍ക്കും മൊബൈലുകള്‍ക്കും ഇണങ്ങും വിധമാണ് അരുണ രൂപകല്‍പ്പനചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും സ്വതന്തമായ ഈ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
  Click Hear  to Download Aruna



News From Rahul Magic Eye